ഇരിട്ടി: വള്ളിത്തോട് – പെരിങ്കരി റോഡിൽ ഓട്ടോ ടാക്‌സിയും ഒമിനിവാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഓട്ടോടാക്‌സി ഡ്രൈവർ ബാബുരാജിനാണ് പരിക്കേറ്റത്. വാഹനത്തിനുള്ളിൽ കാൽ കുടുങ്ങിപ്പോയ ബാബുരാജിനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് സാരമുള്ളതല്ല. ബുധനാഴ്ച വൈകുന്നേരം 6.30 തോടെ ആയിരുന്നു അപകടം. ഇരിട്ടി അഗ്നിശമനനസേനയും പോലീസും സ്ഥലത്തെത്തി.

إرسال تعليق