ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ മഴ കനക്കും




തിരുവനന്തപുരം: കാലവർഷം മൂന്നുദിവസത്തിനകം കേരളത്തിലെത്താൻ സാധ്യത. ബുധനാഴ്ച മുതൽ സംസ്ഥാനത്ത്​ മഴയുടെ തീവ്രത കൂടുമെന്ന്​ കേന്ദ്ര കാലാവസ്ഥ വകുപ്പ്​ അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ടും​ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച്​ അലർട്ടും പ്രഖ്യാപിച്ചു.

കേരള -കർണാടക- ലക്ഷദ്വീപ്‌ തീരങ്ങളിൽ അഞ്ചുവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -കർണാടക- ലക്ഷദ്വീപ്‌ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചിലസമയത്ത് 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്​.

Post a Comment

أحدث أقدم

Join Whatsapp

Advertisement