യൂത്ത് കോൺഗ്രസ്സ് രാജീവ്‌ ഗാന്ധി എക്‌സലന്റ് അവാർഡ് വിതരണം ചെയ്തു



പാളാട് : യൂത്ത് കോൺഗ്രസ്സ് പാളാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, ഡി.ഗ്രി പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ രാജീവ്‌ ഗാന്ധി എക്സലന്റ് അവാർഡ് നൽകി അനുമോദിച്ചു. പാളാട് എൽ.പി സ്കൂളിൽ വെച്ച് നടന്ന അനുമോദന സദസ്സ് യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ജിതിൻ കൊളപ്പ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ വിജേഷ് സി അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, യൂത്ത് കോൺഗ്രസ്സ് കൂടാളി മണ്ഡലം പ്രസിഡന്റ്‌ അദ്വൈത് കൂടാളി, പി.കെ സുരേഷ് ബാബു, കെ.കെ രഞ്ജിത്ത്, മുഹമ്മദ്‌ സ്വാലിഹ്, പി.പി വത്സൻ, കെ പ്രിജേഷ്, എ സുലോചന തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement