കീം ഫലം പ്രഖ്യാപിച്ചു; റോഷൻ രാജുവിന് ഒന്നാം റാങ്ക്



 സംസ്ഥാനത്തെ എഞ്ചിനീയറിങ്, ഫാർമസി (കീം) പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 64,759പേരാണ് എഞ്ചിനീയറിങ് പ്രവേശന യോഗ്യത നേടത്. 96750 പേരായിരുന്നു പരീക്ഷ എഴുതിയത്. ഫാർമസി പ്രവേശശ പരീക്ഷയിൽ 31,141 പേർ പരീക്ഷ എഴുതിയതിൽ 26,943 പേർ റാങ്കി ലിസ്റ്റിൽ ഉൽപ്പെട്ടതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അറിയിച്ചു.

അങ്കമാലി സ്വദേശി റോഷൻ രാജുവിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കണ്ണൂർ സ്വദേശി ധ്യാൻ തേജിനാണ്. തൃശൂർ സ്വദേശി വിസ്‌മയ കെ ആറിനാണ് മൂന്നാം റാങ്ക്.

ജൂലായ് എട്ടിനാണ് ആദ്യ അലോട്ട്‌മെന്റ്. സിബിഎസ്‌ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം കാരണമാണ് ഫലപ്രഖ്യാപനം വൈകിയതെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 22ന് പ്രഖ്യാപിക്കാനിരുന്ന പരീക്ഷാഫലം മാറ്റിവച്ചിരുന്നു. സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിന്റെ മാർക്ക് ചേർക്കുന്നതിനായി സമയം അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭ്യർത്ഥനയെ തുടർന്നാണ് ഫലപ്രഖ്യാപനം മാറ്റിവച്ചത്.


Post a Comment

أحدث أقدم

Join Whatsapp

Advertisement