മട്ടന്നൂർ : മട്ടന്നൂരിൽ കെ.എസ്.യു പ്രവർത്തകന് നേരെ ഷുഹൈബ് വധക്കേസിലെ പ്രതിയുടെ നേതൃത്വത്തിൽ അക്രമം. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറയ്‌ക്ക് നേരെയാണ് അക്രമം ഉണ്ടായത്. മട്ടന്നൂരിൽ നിന്നും പൊറോറയിലെ വീട്ടിലേക്ക് മടങ്ങവേ മരുതായി പയ്യപ്പറമ്പിലെ സി.പി.എം ഓഫീസിന്റെ മുന്നിൽ സ്ക്കൂട്ടർ തടഞ്ഞ് നിർത്തി ഷുഹൈബ് വധക്കേസിലെ 12 ആം പ്രതി പി.കെ അഭിനാഷ് കിളിയങ്ങാടിന്റെയും, ലോക്കൽ സെക്രട്ടറി ശ്രീജേഷിന്റെയും നേതൃത്വത്തിൽ എസ്.എഫ്.ഐ ഭാരവാഹികളായ അശ്വന്ത് എം, അവിനാഷ് കണ്ടാലറിയുന്ന 11 ഓളം വരുന്ന അക്രമിസംഘം കമ്പിവടി കൊണ്ട് അക്രമിസംഘം മർദ്ദിക്കുകയായിരുന്നെന്ന് പരിക്കേറ്റ് ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ കഴിയുന്ന ഹരികൃഷ്ണൻ പറഞ്ഞു.
അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബോധപൂർവ്വം അക്രമിക്കുകയായിരുന്നെന്നും ഇതിന്റെ പിന്നിൽ ഗൂഢാലോചന നടത്തിയവർക്കെതിരെ ഉൾപ്പെടെ നിയമനടപടി സ്വീകരിക്കണമെന്നും ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് അറിയിച്ചു.

إرسال تعليق