കണ്ണൂർ ചെറുപുഴയിൽ മരം വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്



കണ്ണൂർ: മരം മുറിക്കുന്നതിനിടെ മരം വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ചെറുപുഴ കാക്കയഞ്ചാൽ സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ് ഫയാസിനാണ് പരിക്കേറ്റത്. നടന്നുപോകുന്നതിനിടെ മുകളിലേക്ക് മരം വീഴുകയായിരുന്നു.

പരിക്കേറ്റ ഫയാസിനെ ഉടൻ ചെറുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ചികിത്സയിൽ തുടരുകയാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement