സംസ്ഥാനത്ത് മഴ ശക്തമാകുന്നു: കണ്ണൂർ ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്



തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ ഉൾപ്പെടെ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കാസർഗോഡ്, കണ്ണൂർ, തൃശൂർ, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലവിലുള്ളത്. നാളെ മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.

മഴ കനക്കാൻ സാധ്യതയുള്ളതിനാൽ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement