റെയിൽവേ ഡിവിഷൻ വിഭജനം: പാലക്കാട് ഡിവിഷൻ ആസ്ഥാനം ഉപരോധിക്കാൻ ഡിവൈഎഫ്ഐ



പാലക്കാട് റയിൽവേ ഡിവിഷൻ വിഭജിച്ചതിനെതിരെ വൻ പ്രതിഷേധം. പാലക്കാട് ഡിവിഷൻ ആസ്ഥാനം ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ഇന്ന് ഉപരോധിക്കും.

ജിവനക്കാരെ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും. എല്ലാ ഗേറ്റുകളും ഉപരോധിക്കുമെന്നും ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ ജയഘോഷ് അറിയിച്ചു. ഉപരോധ സമരം സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.

മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. കേന്ദ്രത്തിൻ്റെ കേരളത്തോടുള്ള അവഗൻണനയുടെ മറ്റൊരു ഉദാഹരണം കൂടിയാണ് ഇതോടെ പുറത്ത് വരുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement