ഓണപ്പൂജകൾക്ക് ശബരിമല നട ഇന്ന് തുറക്കും; തിരുവോണസദ്യ ദേവസ്വം ബോർഡ് നേരിട്ട് നടത്തും



ശബരിമല: ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകീട്ട് 5.30ന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിച്ച് ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിക്കും. തുടർന്ന് പതിനെട്ടാംപടിയിറങ്ങി ആഴിയിൽ അഗ്നി തെളിക്കും.

തിരുവോണസദ്യ ഇത്തവണ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. വഴിപാടുകളുടെയും ദാനങ്ങളുടെയും പേരിൽ നടക്കുന്ന പണപ്പിരിവുകൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ബോർഡ് നേരിട്ട് സദ്യ നടത്താൻ തീരുമാനിച്ചത്.

മുൻ വർഷങ്ങളിൽ ഉത്രാടം, ചതയം നാളുകളിലും സദ്യയുണ്ടായിരുന്നു. ഓഗസ്റ്റ് 28ന് രാത്രി 10ന് നട അടയ്ക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement