ബസ്സിൽ കയറുന്നതിനിടെ കാലിടറി വീണ വയോധികന് ബസ് ജീവനക്കാരൻ രക്ഷകനായി



മയ്യിൽ: ബസ്സിൻ്റെ പിൻവാതിലിലൂടെ കയറുകയായിരുന്ന വയോധികൻ കാലിടറി താഴെ വീഴുന്നതിനിടെ ബസ് ജീവനക്കാരൻ രക്ഷകനായി. കുറ്റ്യാട്ടൂർ - കണ്ണൂർ റൂട്ടിലോടുന്ന പാർവതി ബസ്സിലാണ് സംഭവം. പത്താം മൈലിൽ നിന്ന് കയറിയ വയോധികനാണ് പിറകോട്ട് മറിഞ്ഞ് വീണത്. ഉടൻ ബസ് ക്‌ളീനറായ കരിങ്കൽക്കുഴിയിലെ അതുൽ കാലും കൈയും ഉപയോഗിച്ച് തടയുകയും ഉടൻ പിടിച്ച് നിർത്തുകയുമായിരുന്നു. അവസരോചിതമായ അതുലിൻ്റെ ഇടപെടലിലാണ് വയോധികൻ പരിക്കില്ലാതെ രക്ഷപ്പെട്ടത്. രാവിലെ 8.30ന് കണ്ണൂരിൽ നിന്ന് കുറ്റ്യാട്ടൂരിലേക്കുള്ള യാത്രയിൽ പത്താം മൈലിൽ വെച്ചാണ് സംഭവം. അതുലിനെ യാത്രക്കാർ അനുമോദിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement