മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം; ഫെമ കേസ് എടുത്ത് ഇഡി, വിദേശത്തേക്ക് പണം അയച്ചതിൽ അന്വേഷണം



മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസ്. പണം അയച്ചതിന്റെ രേഖകൾ, സ്പോൺസർ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങൾ എന്നിവ ഇഡി ശേഖരിച്ചു.

  പണം കൈമാറുന്നതിൽ ഫെമ ചട്ടലംഘനം ഉണ്ടായെന്നാണ് ഇഡി വിലയിരുത്തൽ. ആദ്യഘട്ടത്തിൽ സർക്കാർ നൽകിയ രേഖകൾ ശേഖരിക്കാനുള്ള നോട്ടീസും ഇഡി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജിഎസ്ടി വകുപ്പിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. 126 കോടിയാണ് വിദേശത്തേക്ക് പോയെന്നാണ് അനുമാനം. ആ പണം എങ്ങനെയാണ് വിദേശത്തേക്ക് അയച്ചതെന്നും സോഴ്സ് എങ്ങനെയാണെന്നുമാണ് അന്വേഷണം നീങ്ങുന്നത്. നിലവിൽ പ്രാഥമിക അന്വേഷണമാണ് ഇഡി നടത്തുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement