കണ്ണൂർ:- കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 26 ശനിയാഴ്ച രാവിലെ 10 മുതല്‍ ഒരു മണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ടെക്‌നിഷ്യന്‍ ,സെയില്‍സ് എക്സിക്യൂട്ടീവ്, എം ഐ എസ് എക്സിക്യൂട്ടീവ് ,സര്‍വീസ് അഡൈ്വസര്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ് എക്സിക്യൂട്ടീവ്, ഇവാലുവേറ്റര്‍ ,മാനേജര്‍ ട്രെയിനീ, അഡൈ്വസര്‍,ജ്വല്ലറി സെയില്‍സ്മാന്‍, റിസെപ്ഷനിസ്റ്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഹോള്‍സെയില്‍ മാര്‍ക്കറ്റിംഗ്, ഹൗസ് കീപ്പിങ് ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
യോഗ്യത :-എസ് എസ് എല്‍ സി/ഐ ടി ഐ/ഡിപ്ലോമ ഇന്‍ ഓട്ടോമബൈല്‍/മെക്കാനിക്കല്‍/ഡിജിറ്റല്‍ മാര്‍ക്കറ്റിങ്/ഡിഗ്രി.
ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ (ആധാര്‍/വോട്ടര്‍ ഐ ഡി) പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് ഹാജരാക്കി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
ഫോണ്‍ : 0497 -2707610, 6282942066.

إرسال تعليق