കൂത്തുപറമ്പ്:-മാലൂർ കൂവക്കര കൊഞ്ചൻകുണ്ടു ഭാഗത്ത് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 400 ലിറ്റർ വാഷ് കണ്ടെത്തി.
നീർച്ചാലിൽ ഉടമസ്ഥനില്ലാത്ത നിലയിലാണ് വാഷ് കണ്ടെത്തിയത്. സംഭവത്തിൽ പ്രതികളെ കണ്ടെത്തുന്നതിനായി എക്സൈസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും തത്സമയം ആരെയും കണ്ടെത്താനായില്ല.
വാഷ് അനധികൃതമായി സൂക്ഷിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ പി. ഷിംനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.ഇ.ഐ (ഗ്രേഡ്) അനീഷ് കുമാർ, പി.ഒ (ഗ്രേഡ്)മാരായ സതീഷ് വി.എൻ, ലിമേഷ് ഒ. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

إرسال تعليق