പ്രിയദർശിനി ബസിന്റെ ടയർപൊട്ടിത്തെറിച്ച് യുവതിയുടെ കാലൊടിഞ്ഞു



കണ്ണൂർ: പയ്യന്നൂരിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന പ്രിയദർശിനി കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്കേറ്റു.

ബസ്സിന്റെ പിറകിലെ സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്യുകയായിരുന്ന യുവതിക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് എത്തിയ ഉടൻ ടയർ പൊട്ടിയതോടെ ബസ്സിനകത്തെ പ്ലാറ്റ്ഫോം പൊട്ടി സീറ്റിനടിയിൽ കാല് കുടുങ്ങി യുവതിയുടെ എല്ല് പൊട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ തൈക്കടപ്പുറം അഴിത്തല സ്വദേശിനി എം കെ കുഞ്ഞായിശ (39) കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

ബസ്സിൽ 70-ഓളം യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാഞ്ഞങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement