തലശേരി-ബംഗളൂരു ബസ് സർവീസ് ഉദ്ഘാടനം നാളെ



മലയോര മേഖലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമായി തലശേരിയിൽ നിന്ന്
ബംഗളൂരുവിലേക്ക് പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് സർവീസ് ആരംഭിക്കുന്നു. നാളെ രാവിലെ 10.30ന് പേരാവൂരിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സണ്ണി ജോസഫ് സർവീസിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

കൂത്തുപറമ്പ്,
നിടുംപൊയിൽ, പേരാവൂർ, ഇരിട്ടി വഴിയാണ് ബസ് സർവീസ് നടത്തുന്നത്. തലശേരിയിൽ നിന്ന് രാത്രി ഒമ്പതിന് പുറപ്പെടുന്ന ബസ് പുലർച്ചെ 4.30ന് ബംഗളൂരുവിൽ 
എത്തിച്ചേരും.

മടക്കയാത്രയിൽ ബംഗളൂരുവിൽ നിന്ന് രാത്രി 9.45ന് പുറപ്പെട്ട് പുലർച്ചെ അഞ്ചിന് തലശേരിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സമയം 
ക്രമീകരിച്ചിരിക്കുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement