പത്തനംതിട്ടയിൽ‌ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു



പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി ദിൻഷ(20) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് കീഴൂകര സ്വദേശി ജിത്തു പിടിയിലായിട്ടുണ്ട്. പ്രണയനൈരാശ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. റിസോര്‍ട്ടിലെത്തിയ ജിത്തു ദിൻഷയെ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 15 മിനിറ്റോളം ഇരുവരും സംസാരിച്ചു. പിന്നാലെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ദിൻഷയെ കുത്തുകയായിരുന്നു. അഞ്ചോളം കുത്തുകള്‍ ദിൻഷയുടെ ശരീരത്തിലുണ്ടെന്നാണ് വിവരം.

ദിൻഷയുടെ കരച്ചില്‍ കേട്ട് സ്ഥലത്തേക്ക് റിസോര്‍ട്ടിലെ മറ്റ് ജീവനക്കാര്‍ എത്തുകയായിരുന്നു. ഉടനെ ദിൻഷയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിസോര്‍ട്ട് ജീവനക്കാര്‍ പ്രതി ജിത്തുവിനെ പിടികൂടി ആല്‍മരത്തില്‍ കെട്ടിയിടുകയായിരുന്നു. പോലീസ് എത്തിയ ശേഷം പ്രതിയെ കൈമാറുകയുമായിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement