സൂപ്പർമാർക്കറ്റുകളിൽ 15ന് യുപിഐ ഇടപാട് സ്വീകരിക്കില്ല



കൊച്ചി: സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകളിൽ 15ന് യുപിഐ വഴിയുള്ള ഇടപാടുകൾ സ്വീകരിക്കില്ലെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ കേരള.

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണിതെന്ന് ഭാരവാഹികൾ പറഞ്ഞു.

യുപിഐപോലുള്ള ഡിജിറ്റൽ ഇടപാടുകളെ സ്വാഗതം ചെയ്യുന്നുവെങ്കിലും അതിന്റെ ചെലവ് വ്യാപാരികളുടെ മേൽ കെട്ടിവയ്ക്കുന്നത് അംഗീകരിക്കാനാകില്ല.

സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പെട്ട, ജനറൽ സെക്രട്ടറി സിയാവുദ്ദീൻ കെ എ, വൈസ് പ്രസിഡൻ്റ് സാജു മൂലൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement