കണ്ണൂർ നഗരത്തിൽ റോഡരികിലേക്ക് മലിനജലം ഒഴുക്കിവിട്ട മത്സ്യവണ്ടിക്ക് 5000 രൂപ പിഴ



കണ്ണൂർ നഗരത്തിൽ റോഡരികിലേക്ക് മലിനജലം ഒഴുക്കിവിട്ട മത്സ്യവണ്ടിക്ക് 5000 രൂപ പിഴ.തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് നടപടി സ്വീകരിച്ചത്. ശുചീകരണച്ചെലവും വാഹന ഉടമയിൽനിന്ന് ഈടാക്കും.കണ്ണൂർ ദേശീയപാതയിൽ തെക്കീ ബസാറിലെ മക്കാനിക്ക് സമീപമാണ് സംഭവം.

വ്യാഴാഴ്ച രാവിലെ പാർക്ക് ചെയ്തിരുന്ന തൃശ്ശൂരിൽ നിന്നുള്ള മത്സ്യവണ്ടിയിൽനിന്ന് പൈപ്പ് ഉപയോഗിച്ച് മലിനജലം റോഡരികിലേക്ക് ഒഴുക്കിവിടുകയായിരുന്നു. ലോറിയുടെ ഉടമയും കൊടുങ്ങല്ലൂർ സ്വദേശിയുമായ നിഷാദ് കെ.ഐ.യിൽനിന്നാണ് പിഴ ഈടാക്കുക. സ്ഥലം വൃത്തിയാക്കുന്നതിനുള്ള ചെലവും ഈടാക്കാൻ കണ്ണൂർ കോർപ്പറേഷന് നിർദേശം നൽകി.

പൊതുസ്ഥലങ്ങളിൽ മലിനജലം ഒഴുക്കിവിടുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഇത്തരം നിയമലംഘനങ്ങളുടെ തെളിവുകൾ വാഹന നമ്പർ സഹിതം 9446 700 800 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. പരാതിയിൽ നടപടി സ്വീകരിച്ചാൽ പിഴത്തുകയുടെ 25 ശതമാനം പരാതിക്കാരന് പാരിതോഷികമായി നൽകും.പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement