മാഹി പള്ളി പെരുന്നാൾ: പ്രത്യേക കെഎസ്ആർടിസി ബസ് ഇന്ന് മുതൽ



കണ്ണൂർ: മാഹി പള്ളി പെരുന്നാളിന് തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് മാഹി പള്ളിയിലേക്ക് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ പ്രത്യേക തീർത്ഥാടന യാത്ര നടത്തുന്നു.

ഇന്ന് രാവിലെ എട്ടിന് പെരുമ്പടവിൽ തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.

ഒക്ടോബർ അഞ്ച് മുതൽ 22 വരെയാണ് ഈ സർവീസ്. പെരുമ്പടവിൽ നിന്നും തുടങ്ങി ചപ്പാരപ്പടവ്, തളിപ്പറമ്പ്, മയ്യിൽ, ചാലോട് വഴി ബസ് മാഹിയിലെത്തും.

തുടർന്ന് വൈകീട്ടോടെ മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ച് സന്ദർശിച്ച് തിരികെ പെരുമ്പടവിൽ എത്തുന്ന രീതിയിലാണ് യാത്രയുടെ ക്രമീകരണം.

ബുക്കിംഗിനായി 9497 007 857, 8089 463 675 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Post a Comment

أحدث أقدم

Join Whatsapp

Advertisement