നാടക ശില്പശാല സംഘടിപ്പിച്ചു



പാട്യം: നാടക് കണ്ണൂർ ജില്ലാ സമ്മേളന സംഘാടക സമിതിയും നാടക് തലശ്ശേരി മേഖലാ കമ്മിറ്റിയും നാടക ശില്പശാല നടത്തി. പാട്യം വെസ്റ്റ് യുപി സ്കൂളിൽ നടന്ന ശിൽപ്പശാല ചലച്ചിത്ര പ്രവർത്തകൻ ജിത്തു കോളയാട് ഉദ്ഘാടനം ചെയ്തു. ചൊക്ലിയിൽ നടക്കുന്ന നാടക് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ശില്പശാലയിൽ നാടക് മേഖല പ്രസിഡൻ്റ് എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.ലിജി, സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് വിനോദ് നരോത്ത്, സ്കൂൾ മാനേജർ കെ.പി.ദീപക്, പിടിഎ പ്രസിഡൻ്റ് കെ. സുബൈർ എന്നിവർ പ്രസംഗിച്ചു. ക്യാംപിൽ പങ്കെടുത്ത നാടക പ്രവർത്തകരെ വിദ്യാലയത്തിന് വേണ്ടി പ്രധാനാധ്യാപിക പി. ലിജി ഷാൾ അണിയിച്ച് ആദരിച്ചു. വിനോദ് നരോത്ത്, സവ്യസാചി, ബാലകൃഷ്ണൻ കതിരൂർ, അനിൽ കെ.നിള എന്നിവർ പഠന ക്യാമ്പിൽ ക്ലാസെടുത്തു. സജീഷ് തൃക്കണ്ണാപുരം, സുധീഷ് പാത്തി ക്കൽ, ടി.ടി വേണുഗോപാൽ, മോഹൻദാസ് പാറാൽ, ഷാജി മാലൂർ, രാഹുൽ, അരുൺ, ഗീതു, നിവേദ് എന്നിവർ ക്യാംപിന് നേതൃത്വം നൽകി.

Post a Comment

أحدث أقدم

Join Whatsapp

Advertisement