കണ്ണൂർ: -തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ പരിധിയിലെ പരീക്ഷ കേന്ദ്രത്തിൽ കെ ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന 9 വരെയുള്ള ദിവസങ്ങളിൽ തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പകൽ 10.30 മുതൽ നാല് വരെ നടക്കും.
സർട്ടിഫിക്കറ്റുകളുടെയും ഹാൾ ടിക്കറ്റിന്റെയും അസ്സലും പകർപ്പും കൊണ്ടുവരണം.
സ്കൂളുകളിൽ നിന്നും സേവന പുസ്തകത്തിൻ്റെ സാക്ഷ്യപ്പെടുത്തിയ പേജുകൾ ഹാജരാക്കി പരിശോധനക്ക് എത്തുന്നവർ എൻ ടി യോഗ്യതകളും സാക്ഷ്യപ്പെടുത്തിയെന്ന് ഉറപ്പാക്കണം.
കാറ്റഗറിയും പരിശോധന തീയതിയും: കാറ്റഗറി 1, 2 - തിങ്കൾ, കാറ്റഗറി 3 - ചൊവ്വ, ബുധൻ. കാറ്റഗറി 4- വ്യാഴം, വെള്ളി മുൻ കെ ടെറ്റ് പരീക്ഷ പാസായിട്ടും നാളിത് വരെ സർട്ടിഫിക്കറ്റ് പരിശോധിക്കത്തവർ - വ്യാഴം.

إرسال تعليق