തടി ലേലം




 വനം വകുപ്പിൻ്റെ കണ്ണൂർ കൂത്തുപറമ്പ് കണ്ണവം (കണ്ണോത്ത്) ഗവ.ടിമ്പർ ഡിപ്പോയിലെ തടി ലേലം നവംബർ 2 ന് നടക്കും. കണ്ണവം റെയ്ഞ്ചിലെ 1961 തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ച വിവിധ ക്ലാസിൽപ്പെട്ട തേക്ക് തടികളും ആഞ്ഞിലി, മഹാഗണി, മഞ്ഞക്കടമ്പ്, മരുത്, പൂവ്വം എന്നീ മറ്റിനം തടികളും, ഡിവിഷൻ ഓഫീസ് കോമ്പൗണ്ട് കണ്ണൂർ, പാലയത്തുവയൽ യുപി സ്ക്കൂൾ കണ്ണവം എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച തേക്ക്, മഹാഗണി എന്നീ തടികളും വില്പ‌നയ്ക്കുണ്ട്. ഓൺലൈൻ വഴി നടത്തുന്ന ലേലത്തിൽ പങ്കെടുക്കുവാൻ കണ്ണവം ഗവ.ടിമ്പർ ഡിപ്പോയിൽ വെച്ച് രജിസ്ട്രേഷൻ നടത്തണം.  വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്  പാൻകാർഡ്, ആധാർ കാർഡ്, ഏതെങ്കിലും തിരിച്ചറിയൽ കാർഡ്,  ബാങ്ക് പാസ്ബുക്ക്
 എന്നീ രേഖകളുടെ കോപ്പികൾ കൊണ്ടുവരണം. ഫോൺ: 0490-2302080, 8547602859

Post a Comment

أحدث أقدم

Join Whatsapp

Advertisement