കണ്ണൂർ: കളക്ടറേറ്റ് മൈതാനിയിൽ വച്ച് സി.പി.ഐ.(എം) ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത ജില്ലാ സമ്മേളനം ഒക്ടോബർ 25-ന് വൈകുന്നേരം നടക്കുന്നതിനാൽ കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സമ്മേളന ദിവസമായ ഒക്ടോബർ 25-ന് ഉച്ചയ്ക്ക് 1:00 മണി മുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രണമുണ്ടാരിക്കുന്നതാണ്.
കാസർഗോഡുനിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തളിപ്പറമ്പ് ചിറവക്കിൽ നിന്നും ഇരിക്കൂർ, ചാലോട് വഴി തലശ്ശേരിയിലേക്ക് പോകേണ്ടതാണ്. പഴയങ്ങാടി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പുതിയതെരുവിൽ നിന്നും മയ്യിൽ, ചാലോട് വഴി കടന്നുപോകണം. തലശ്ശേരി ഭാഗത്തുനിന്നും കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ മേലെ ചൊവ്വയിൽ നിന്നും മുണ്ടയാട്, കക്കാട്, പുതിയതെരു വഴി പോകേണ്ടതാണ്. തലശ്ശേരിയിൽ നിന്നും കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ചാലോട്, ഇരിക്കൂർ, തളിപ്പറമ്പ് വഴി പോകേണ്ടതാണ്. കൂടാതെ, ഉച്ചയ്ക്ക് 2:00 മണി മുതൽ കണ്ണൂർ ഭാഗത്തേക്കുള്ള വലീയ വാഹനങ്ങളുടെ ഗതാഗതത്തിനും നിയന്ത്രണമുണ്ടാകും.


إرسال تعليق