അനിശ്ചിതത്വങ്ങൾക്കൊടുവിൽ കെ സുധാകരൻ എം പിയെ ദുബായിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും



കെ സുധാകരൻ എം പിയെ ദുബായിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. വേറെ ആശുപത്രിയിലേക്ക് മാറ്റുന്നത് ആവശ്യമെങ്കിൽ മാത്രം. ദുബായിൽ നിന്ന് ദില്ലിയിലേക്ക് തിരിക്കും. മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കാനിരിക്കെയാണ് കെ സുധാകരൻ്റെ യാത്ര മുടക്കാൻ നീക്കമെന്ന വിവരം പുറത്തുവന്നത്. കെ സുധാകരൻ മറ്റാരുടെയോ കസ്റ്റഡിയിൽ ആണെന്ന് മകൻ സംജോഗാണ് പറഞ്ഞത്. എന്നാൽ കുടുംബത്തെ കാണാൻ അനുവദിക്കുന്നില്ലെന്നും സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും മരുമകൻ അജിത്ത് കുമാറും പറഞ്ഞിരുന്നു. പാർട്ടിയെ അറിയിക്കാതെയാണ് കെ സുധാകരൻ ദുബായിലേക്ക് പോയത്. കെ സി വേണുഗോപാൽ ബന്ധപ്പെട്ടിട്ടും ഫോൺ എടുത്തില്ലെന്നും സൂചന. ബി ജെ പിയുടെ അണിയറ നീക്കങ്ങളിൽ കോൺഗ്രസ് വലിയ ആശങ്കയിലാണ്. പാർലമെന്റ് തിയതി പ്രഖ്യാപിച്ചതിന് ശേഷമാണ് സുധാകരൻ യാത്ര പോയതെന്നും സൂചനയുണ്ട്. ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ആദ്യം കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പിന്നീടാണ് പ്രശ്നം ഉണ്ടെന്നും ഡോക്ടർ പറഞ്ഞത്. എന്നാൽ ആദ്യം കാണാൻ അനുവദിച്ചെങ്കിലും പിന്നീട് കാണാൻ പറ്റില്ലെന്ന് പറയുകയായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. അമിത് ഷാ വിളിച്ച് പറഞ്ഞത് പ്രകാരമാണെന്ന് ഡോക്ടർ പറഞ്ഞതായും വിവരങ്ങൾ.

Post a Comment

أحدث أقدم

Join Whatsapp

Advertisement