പ്രതിസന്ധി രൂക്ഷം; വടക്കേ മലബാറിൽ വ്യാകമായി വൈദ്യുതി മുടങ്ങി



ശനിയാഴ്ച വടക്കേ മലബാറിൽ വ്യാപകമായി വൈദ്യുതി മുടങ്ങിയതായി പരാതി. വടകരയിൽ വൈദ്യുതി ലൈനിലുണ്ടായ തകരാറാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും സമീപത്തുള്ള വടക്കൻ ജില്ലകളിലും ഇന്നലെ വൈകുന്നേരം മുതൽ രാത്രി വൈകിയും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.യാതൊരു മുന്നറിയിപ്പും നല്കാതെയുള്ള വൈദ്യുതി നിയന്ത്രണം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 

സംസ്ഥാനത്താകെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുന്നത് പതിവായിരിക്കുകയാണ്. കണ്ണൂരിൽ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പങ്കെടുത്ത പരിപാടിക്കിടയിലും വൈദ്യുതിമന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിയിലും വൈദ്യുതി മുടങ്ങിയത് ചർച്ചയായിരുന്നു.അമിതവിലയ്ക്കും റെഗുലേറ്ററി കമ്മീഷന്റെ അനുമതി ഇല്ലാതെയും വിഇഎച്ചുമായി കരാറുണ്ടാക്കിയതിലെ ദുരൂഹത തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement