കണ്ണൂർ:-കെ. സുധാകരൻ എം.പി.യുടെ ദുബായ് യാത്രയിലും ആശുപത്രിയിലെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ആരോപിച്ചു.
നവംബർ 26-നാണ് കെ. സുധാകരൻ ദുബായിലേക്ക് പോയതെന്നാണ് മകൻ പറയുന്നതെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. ആശുപത്രിയിൽ സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമ്പോൾ ആശുപത്രി അധികൃതർ ധാർഷ്ട്യത്തോടെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും കെ. സുധാകരനെ പാർലമെന്റിൽ എത്തിക്കാതിരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. ഇതിന് പിന്നിൽ ബിജെപിയുടെ ഇടപെടൽ ഉണ്ടാകാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

إرسال تعليق