തലശ്ശേരി: നഗരസഭയുടെ ലൈസൻസോടെ പ്രവർത്തിച്ചുവരുന്ന വഴിയോര കച്ചവടക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറിക്കും തലശ്ശേരി എസ്.ഐക്കും നിവേദനം നൽകി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലൈസൻസില്ലാതെ നിരവധി ഉന്തുവണ്ടികൾ അനധികൃതമായി കച്ചവടത്തിനായി ഇടം പിടിച്ചിട്ടുണ്ട്. പ്രതിവർഷം ഭീമമായ തുക നഗരസഭ ലൈസൻസിനായി നൽകിവരുന്ന സാഹചര്യത്തിൽ, യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃത കച്ചവടങ്ങൾ പെരുകുന്നത് തങ്ങളെ പ്രതിസന്ധിയിലാക്കുന്നതായി കച്ചവടക്കാർ പറയുന്നു.
കൂടാതെ, വഴിയോര കച്ചവടക്കാരിൽ നിന്നും ഹരിത കർമ്മ സേന നിലവിൽ മാസം തോറും 100 രൂപയാണ് ഈടാക്കുന്നത്. ഇത് 50 രൂപയായി കുറയ്ക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നാഷണൽ ഫുട്പാത്ത് വണ്ടി പെട്ടിക്കച്ചവട യൂണിയൻ (ഐ.എൻ.ടി.യു.സി) പ്രസിഡന്റ് എം. നസീർ, പി. ജനാർദ്ധനൻ, എം.പി. അരവിന്ദാക്ഷൻ, പി.വി. രാധാകൃഷ്ണൻ, ജോജോ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അധികൃതർക്ക് നിവേദനം നൽകിയത്.

إرسال تعليق