കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പിൽ സ്വീപർ, ദോബി വിഭാഗത്തിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.തികച്ചും താൽക്കാലികമായി 59 ദിവസത്തേക്കാണ് നിയമനം.
മുൻപരിചയം ഉള്ളവർ നവംബർ 30 രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലെ കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ ഡി / ആധാർ), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

إرسال تعليق