കുട്ടികൾക്കും മുതിർന്നവർക്കുമായി സ്വർണമെഡൽ ചിത്രരചന മത്സരം 15ന്



കണ്ണൂർ: വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി
സന്തൂപ് സുനിൽ കുമാർ സ്മാരക സ്വർണമെഡൽ വാട്ടർ കളർ ചിത്രരചന മത്സരം നടത്തും. മെയ് 15 ന് രാവിലെ 10 മണിക്ക് കണ്ണൂർ കോളേജ് ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തിലാണ് മത്സരം. 10 വയസ് വരെ, 15 വയസ് വരെ, 15 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ മൂന്ന്  വിഭാഗങ്ങളിലായാണ് മത്സരം. താൽപര്യമുള്ളവർ മെയ്‌ 13 ന് വൈകിട്ട് 5 മണിക്കകം 7558059543 എന്ന നമ്പറിൽ പേര്, വയസ്സ്, വിലാസം എന്നിവ ചേർത്ത് വാട്ട്സാപ്പിലൂടെ രജിസ്റ്റർ ചെയ്യണം. മത്സരത്തിന് വരുന്നവർ ചിത്രരചനയ്ക്കാവശ്യമായ എല്ലാ വസ്തുക്കളും കൊണ്ടുവരണം. പേപ്പർ സംഘാടകർ നൽകും. മത്സരത്തിന് എത്തുമ്പോൾ വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ കൊണ്ടുവരണം.

വിശദവിവരങ്ങൾക്ക് 7558059543 എന്ന നമ്പറിൽ വിളിക്കേണ്ടതാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement