കെ.എസ്.ആര്‍.ടി.സി ഓണം അലവൻസ്: യൂണിയൻ -മാനേജ്മെന്‍റ് ചർച്ച ഇന്ന്


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഓണം അലവൻസ്, അഡ്വാൻസ് വിഷയങ്ങളിൽ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ചയ്ക്ക് സി.എം.ഡി. ഇന്ന് വൈകീട്ടു നാലു മണിക്കാണു ചർച്ച നിശ്ചയിച്ചിരിക്കുന്നത്.

അലവന്‍സ്, അഡ്വാന്‍സ് തുകകളായി 1,000 രൂപാ വീതം നല്‍കാമെന്നാണ് മാനേജ്മെന്‍റ് ഉദ്ദേശിക്കുന്നത്. എന്നാൽ, ഇത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനായ ടി.ഡി.എഫ് അറിയിച്ചു. കൃത്യമായ ഓണം അലവൻസും അഡ്വാൻസും കിട്ടിയാലേ 26-ാം തിയതിയിലെ പണിമുടക്കിൽനിന്ന് പിന്മാറൂവെന്നാണ് സി.ഐ.ടി.യു യൂണിയനും വ്യക്തമാക്കിയത്.

കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവനായി ഇന്ന് നൽകുമെന്നാണ് സർക്കാർ അറിയിച്ചത്. എന്നാൽ, ഇതിനായുള്ള തുക ധനവകുപ്പ് അനുവദിച്ചെങ്കിലും കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തിയിട്ടില്ല. എത്തിയാൽ ഇന്നോ നാളെയോ ശമ്പളം നൽകാനാകും

Post a Comment

أحدث أقدم

Join Whatsapp

Advertisement