കണ്ണൂർ : ജില്ലയിലെ ക്യാമ്പസുകളിൽ അധ്യയനവർഷത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വൈകിയ സാഹചര്യത്തിൽ, അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെടുന്നത് വരെ കോളേജ് യൂണിയനുകൾക്ക് കാലാവധി നീട്ടി നൽകിയ സിന്റികേറ്റ് തീരുമാനം വിചിത്രമാണെന്ന് കെ.എസ്.യു ആരോപിച്ചു. തീരുമാനം ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് ഗവർണർക്ക് പരാതി നൽകി. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ എസ്.എഫ്.ഐ ഭരിക്കുന്ന യൂണിയനുകളിൽ കാലാവധി തീർന്നിട്ടും ഒരു പ്രവർത്തനങ്ങളും നടന്നിട്ടില്ലാത്തത് മറച്ച് വെക്കാനാണ് ഇത്തരത്തിലുള്ള നീക്കങ്ങളെന്നും പ്രബുദ്ധ വിദ്യാർത്ഥികൾ ഈ തീരുമാനത്തെ തള്ളിക്കളയുമെന്നും ഹരികൃഷ്ണൻ പാളാട് ആരോപിച്ചു.

إرسال تعليق