നാദാപുരത്ത് വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു ; നാടൻ ബോംബെന്ന് സൂചന



നാദാപുരം ചേലക്കാട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കണ്ടോത്ത് അമ്മദിൻ്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം.

നാടൻ ബോംബ് ആണ് അക്രമത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. ഗർഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉൾപ്പെടെ വീട്ടുകാർ ഉറങ്ങി കിടക്കുന്നതിനിടെയാണ് അക്രമം നടന്നത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Post a Comment

أحدث أقدم

Join Whatsapp

Advertisement