സംസ്ഥാന ബഡ്‌സ് ഒളിമ്പ്യ കണ്ണൂരിൽ



കണ്ണൂർ : കുടുംബശ്രീ സംസ്ഥാനമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബഡ്‌സ് ഒളിമ്പ്യ 2026 കണ്ണൂർ പോലീസ് മൈതാനത്തെ സിന്തറ്റിക് ട്രാക്കിൽ നടക്കും. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 1200 കായികതാരങ്ങൾ വ്യത്യസ്ത മത്സരയിനങ്ങളിലായി മത്സരിക്കും. കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ബഡ്‌സ് കായികോത്സവം സംഘടിപ്പിക്കുന്നത്. പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിക്കുന്ന ഒളിമ്പ്യയിൽ മുഴുവൻസമയ മെഡിക്കൽ സേവനവും ലഭ്യമാക്കും.

ജില്ലാപഞ്ചായത്ത്‌ ഹാളിൽ നടന്ന സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ടി.ഷബ്‌ന, ജില്ലാപഞ്ചായത്തംഗം കെ.വി.ഷക്കീൽ, കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ എം.വി.ജയൻ, ടി.വി.ചന്ദ്രൻ, സനൂപ് മോഹനൻ, പി.പ്രഹ്ലാദൻ, സി.കെ.റസീന, സിജി സണ്ണി, എൻ.അനൂപ് എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement