പാപ്പിനിശ്ശേരി മേൽപ്പാലം; മാർച്ച് 30ന് സൂചന ബസ് പണിമുടക്ക്




പാപ്പിനിശ്ശേരി മേൽപ്പാലം ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് മാർച്ച്‌ 30 ന് സംയുക്ത ബസ്സ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സൂചന പണിമുടക്ക്. പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റപ്പണികൾക്ക് വേണ്ടി അടച്ചത് കാരണം വലിയ ബുദ്ധിമുട്ടുകളാണ് ഇതുവഴി യാത്ര ചെയ്യുന്നവരും ബസ് ജീവനക്കാരും അനുഭവികുന്നത് ഒരുമാസംകൊണ്ട് പണി പൂർത്തിയാക്കും എന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ അറ്റകുറ്റപ്പണികൾ മാസങ്ങൾ പിന്നിട്ടിട്ടും പണികൾ മന്ദഗതിയിലാണ് നടക്കുന്നത് .
യുദ്ധകാല അടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് പഴയങ്ങാടി, പാപ്പിനിശ്ശേരി മേൽപ്പാലം വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന മുഴുവൻ ബസ്സുകൾ മാർച്ച്‌ 30 തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്താൻ തീരുമാനിച്ചു.

സംയുക്ത ബസ്സ് തൊഴിലാളി യൂണിയൻ ഇന്നലെ ചേർന്ന അടിയന്തര യോഗത്തിൽ SDTU പ്രതിനിധീകരിച്ചുകൊണ്ട് ഹാഷിം മാട്ടൂൽ, സിദ്ധീഖ്. കെ CITU പ്രതിനിധീകരിച്ചുകൊണ്ട് അരുൺ റുനീബ് AITUC രാജീവൻ എന്നിവർ പങ്കെടുത്തു.


Post a Comment

أحدث أقدم

Join Whatsapp

Advertisement