ഇരിട്ടി: പഴകിയതും ചീഞ്ഞതുമായ മത്സ്യം കണ്ടെത്തിയതിനെത്തുടർന്ന് എടൂരിൽ മത്സ്യ വില്പനശാല ആരോഗ്യവകുപ്പും പഞ്ചായത്തു അധികൃതരും ചേർന്ന് അടപ്പിച്ചു. ആരോഗ്യവകുപ്പും ആറളം പഞ്ചായത്തധികൃതരും ചേർന്ന് എടൂർ ടൗണിലെ അച്ചായൻസ് കോൾഡ് സ്റ്റോറേജ് മത്സ്യ വിൽപ്പന ശാലയിൽ നടത്തിയ പരിശോധനയിലാണ് കോൾഡ് സ്റ്റോറേജിലും പെട്ടിയിലുമായി സൂക്ഷിച്ച പഴകിയതും ചീഞ്ഞതുമായ മത്സ്യം കണ്ടെത്തിയത്. പിടികൂടിയ മൂന്ന് ക്വിന്റൽ മത്സ്യവും അമ്പത് കിലോ ഇറച്ചിയും ഉടമസ്ഥനെ കൊണ്ട് തന്നെ നശിപ്പിച്ച് കുഴിച്ചുമൂടി സ്ഥാപനം താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതി ലഭിച്ചതിനു ശേഷം മാത്രം തുറന്നു പ്രവർത്തിച്ചാൽ മതിയെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണൻ കെ കല്യാട്, ഹെൽത്ത് ഇൻസ്പെക്ടർ ജോഷി ഫിലിപ്പ്, ഒ. ഗിന, പി.കെ. സബിത,കെ,വി. സരുൺ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി ആറളം സ്റ്റേഷൻ ഹൗസ് ഓഫീസർ സാംജിത്ത് ഖാനും സ്ഥലത്ത് എത്തിയിരുന്നു.

إرسال تعليق